തിരുവനന്തപുരം:
കൊവിഡ് പ്രതിരോധത്തിന്റെ പൂർണമായ ചുമതലകള്‍ പോലീസിന് കൈമാറിയതിനെതിരെ ആരോഗ്യമേഖലയിലെ വിവിധ സംഘടനകള്‍ രംഗത്തെത്തി. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെയുളള ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ക്വാറന്റീനിലുളള ആളുകളുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാനും മാത്രമേ പോലീസിനെ ഏല്‍പ്പിക്കേണ്ടതുളളൂവെന്ന് കെജിഎംഒ പറഞ്ഞു.