Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎയുടെ അന്വേഷണം യുഎഇയിലേക്കും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. ഹവാല ഇടപാടുകളെ കുറിച്ചും, യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും എൻഐഎ അന്വേഷിക്കും. കേസുമായി സുപ്രധാന പങ്കുള്ള അറ്റാഷെ ഇപ്പോള്‍ യുഎഇയിലാണുള്ളത്. അതുകൊണ്ട് തന്നെ ഈ വേളയില്‍ അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യും എന്ന് സൂചനയുണ്ട്. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇന്ത്യ പലതവണ യുഎഇയെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും വിദേശകാര്യ മന്ത്രാലയത്തിന് അനുകൂലമായിട്ടൊരു പ്രതികരണം നല്‍കിയിട്ടില്ല. 

By Athira Sreekumar

Digital Journalist at Woke Malayalam