Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ്  നടത്തിയ  ‘സ്പീക്ക് അപ്പ് കേരള’ സത്യാഗ്രഹം സമാപിച്ചു. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യുഡിഎഫ് എംപിമാരും, എംഎല്‍എമാരും മറ്റ് നേതാക്കന്മാരും അവരവരുടെ വീടുകളിലോ ഓഫീസിലോ ഇരുന്നാണ് വിർച്വൽ സത്യാഗ്രഹത്തിൽ പങ്കെടുത്തത്.

രാവിലെ 9 മണിക്ക് ആരംഭിച്ച സത്യാഗ്രഹം ഉച്ചയ്ക്ക് ഒരുമണിക്കാണ് സമാപിച്ചത്. കേരളത്തിലെ മോദിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സ്പീക്ക് അപ്പ് കേരള ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു. സമാപന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്‌ഘാടനം ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam