Thu. Jan 23rd, 2025
കൊച്ചി:

തോപ്പുംപടി വഴിയുള്ള ഹൈവേ അടച്ചിടാനാകില്ലെന്ന് ജില്ലാകലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ജനങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണിലേക്ക് പോകാന്‍ പാടില്ല. ആശയക്കുഴപ്പമില്ല, ലോക്ഡൗണ്‍ നടപ്പാക്കാൻ കാലതാമസമെടുത്തെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററിന് കീഴില്‍ വരുന്ന  കൊച്ചി കോര്‍പറേഷനിലെ 1 മുതല്‍ 28 വരെയുള്ള ഡിവിഷനുകളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രം രാവിലെ 8 മുതൽ ഒരു മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

തോപ്പുംപടി ബിഒടി പാലവും, ഹാര്‍ബര്‍ പാലവും അടച്ചു. അവശ്യസർവീസുകൾക്ക് മാത്രമാണ് ഇവിടെ യാത്രാനുമതി.ഇടക്കൊച്ചി, കണ്ണങ്ങോട്ട് പാലങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് 

By Athira Sreekumar

Digital Journalist at Woke Malayalam