Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ്​ സ്വർണ്ണക്കള്ളക്കടത്തിന്​ കൂട്ടുനിൽക്കുന്നത്​ മലയാളികൾക്ക്​ അപമാനകരമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സ്വന്തം ഓഫീസ്​ ഭരിക്കാൻ അറിയാത്ത മുഖ്യമന്ത്രിക്ക്​ നാട്​ ഭരിക്കാൻ എങ്ങനെ സാധിക്കുമെന്നും ​പ്രതിപക്ഷ നേതാവ്​ ചോദിച്ചു. തന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. പ്രതിപക്ഷ നേതാവി​ന്റെ പ്രത്യേക മാനസികാവസ്ഥ കാരണമാണ്​ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നാണ്​ മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ മാനസികാവസ്ഥയാണ്​ തന്റെ മാനസികാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam