Mon. Dec 23rd, 2024

പാറ്റ്‌ന:

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ  മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ്പി ബിനയ് തിവാരിയെ ബലം പ്രയോഗിച്ച് ക്വാറന്‍റീന്‍ ചെയ്തതായി റിപ്പോർട്ട്. ബിനയ് തിവാരിയെ മുംബൈ കോർപ്പറേഷൻ 14 ദിവസത്തേക്ക് ക്വാറന്‍റീൻ ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്‍റീൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപിയും ട്വീറ്റ് ചെയ്തു. സുശാന്തിന്റെ മരണത്തിൽ പിതാവ് നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്താൻ പട്ന പോലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കമാണ് പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്. 

By Binsha Das

Digital Journalist at Woke Malayalam