Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ ഉയരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശിനി യശോധ മരിച്ചു. 59 വയസായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള മരിച്ചു. അർബുദ രോഗിയായിരുന്ന ഇവരെ ആശുപത്രിയിൽ സന്ദർശിച്ച നാല് ബന്ധുക്കൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ് സ്വദേശി അമലോത്ഭവ ക്ലീറ്റസ് മരിച്ചു. മരണശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. 70 വയസ്സുകാരനായ കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി, കാസര്‍കോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍ എന്നിവരും ഇന്ന്  കോവിഡിനെ തുടർന്ന് മരണപ്പെട്ടിരുന്നു. 

By Binsha Das

Digital Journalist at Woke Malayalam