ചണ്ഡീഗഡ്:
പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയതായി റിപ്പോർട്ട്. തന്‍ താരന്‍ ജില്ലയിൽ 63 പേർ, അമൃത്സറിൽ 12 പേര്‍, ബറ്റാലയിലെ ഗുരുദാസ്പൂരില്‍ 11 പേരുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരേയും ആറ് പോലീസുകാരേയും സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷംവീതം ധനസഹായവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
ജൂലൈ 29ന് രാത്രിയാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് മുഖ്യമന്ത്രി മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അമൃത്സറിലെ മുച്ച്ഹല്‍ ഗ്രാമത്തില്‍ നിര്‍മിച്ച് വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നടത്തിയ വ്യാജ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയത്.