Sun. Feb 23rd, 2025
ഡൽഹി:

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും, എന്നാൽ താനിപ്പോൾ ആരോഗ്യവാനാണെന്നും മന്ത്രി ട്വിറ്ററിൽ പറഞ്ഞു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചികിത്സയ്ക്കായി മേദാന്ത മെഡിസിറ്റി ആശുപത്രിയിലേക്ക് മാറുകയാണെന്നും അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam