Sun. Apr 6th, 2025

തമിഴ്നാട്:

തമിഴ്നാട് ഗൂഡല്ലൂരിൽ കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആംബുലൻസ് കിട്ടാത്തതിനാൽ കൊണ്ടുപോയത് ഉന്തുവണ്ടിയിൽ . വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗൂഡല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മരിച്ച എണ്‍പതുകാരിയുടെ മൃതദേഹം കൊണ്ടുപോകാൻ മണിക്കൂറുകൾ കാത്തുനിന്നിട്ടും ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് മകൻ മുൻസിപ്പാലിറ്റിയിൽ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിൽ മൃതദേഹം ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.  ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും ആംബുലൻസ് കിട്ടാത്തതിനാലാണ് മൃതദേഹം കൊടുത്തയച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം. 

By Arya MR