Thu. Mar 28th, 2024

കോഴിക്കോട്:

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. 70 വയസ്സുകാരനായ കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി, കാസര്‍കോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന  മരക്കാര്‍ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. മ​ര​ക്കാ​ർ​കു​ട്ടി​ക്ക് കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യ​ത് എ​വി​ടെ ​നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിനോദ് കുമാറിനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam