Mon. Dec 23rd, 2024
ആലുവ:

ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിക്ക് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.ആലുവ കടുങ്ങല്ലൂർ നന്ദിനി – രാജ്യ ദമ്പതികളുടെ ഏക മകന്‍ പ്രിഥിരാജ് ശനിയാഴ്ച രാവിലെ 11 മണിക്കാണ് നാണയം വിഴുങ്ങിയത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികത്സ നിഷേധിക്കപ്പെടുകയായിരുന്നു. അതേസമയം മരണശേഷം കുട്ടിയ്ക്ക് നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ കൊവിഡില്ലെന്ന് കണ്ടെത്തി. അതേസമയം കുട്ടിയുടെ മരണകാരണം നാണയമല്ലെന്ന് എക്സ് റേ ചൂണ്ടിക്കാട്ടി ഡോക്ടർമാർ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam