Tue. Jul 1st, 2025

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ അമ്പത്തി ഏഴായിരത്തി ഒരുന്നൂറ്റി പതിനേഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  764 പേർ മരണപ്പെടുകയും ചെയ്തു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തുന്നത്.മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. മുപ്പത്തി ആറായിരത്തി അഞ്ഞൂറ്റി പതിനൊന്ന് പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്തു.

 

 

By Binsha Das

Digital Journalist at Woke Malayalam