Fri. Apr 19th, 2024

 

വാഷിംഗ്‌ടൺ ഡിസി:

ഗൂഗിളും ഫേസ് ബുക്കും വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന ചട്ടംകൊണ്ടുവരാനൊരുങ്ങി ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങളുമായി ചർച്ച നടത്താൻ ഇരുസ്ഥാപനങ്ങൾക്കും ഓസ്‌ട്രേലിയൻ സർക്കാർ മൂന്നുമാസത്തെ സമയവും കരട് പെരുമാറ്റച്ചട്ടവും പുറത്തിറക്കി.അതേസമയം, ഓസ്‌ട്രേലിയൻ സർക്കാർ പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടം കടുത്ത നടപടിയാണെന്നും ഇത് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നും ഗൂഗിൾ പ്രതികരിച്ചു. എന്നാൽ, ഈ വിഷയത്തിൽ ഫേസ് ബുക്ക്  പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. വാർത്താമാധ്യമ വ്യാപാരത്തെ സഹായിക്കുന്നതിനും ഉപഭോക്തൃതാത്പര്യം സംരക്ഷിക്കുന്നതിനും, സുസ്ഥിര മാധ്യമ പരിസ്ഥിതിയൊരുക്കുന്നതിനുമാണ് പുതിയ ചട്ടമെന്ന്  ഓസ്‌ട്രേലിയൻ ധനവിനിയോഗ മന്ത്രി ജോഷ് ഫ്രൈഡൻബെർ വ്യക്തമാക്കി