Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മുഹമ്മദ് (63), പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) എന്നിവരാണ് മരിച്ചത്. കൊവിഡിനെ തുടർന്ന് ഈ മാസം 20-ാം തീയതിയാണ് അസ്മ ബീവിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം ഗുരുതരമായി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

അതേസമയം തിരുവനന്തപുരത്ത് തൂങ്ങി മരിച്ച യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയതുറ സ്വദേശിയായ 25കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 25 നാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുമുണ്ട്. 

By Athira Sreekumar

Digital Journalist at Woke Malayalam