Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്ന് 1,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. ഇന്ന് തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ നൂറിനു മുകളിൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 122 പേർ വിദേശത്ത് നിന്ന് വന്നവരും, 96 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധ്യഗിച്ചിരിക്കുന്നത്, അതിൽ ഉറവിടമാറിയാത്ത 55 കൊവിഡ് രോഗികൾ. സമ്പർക്ക രോഗികൾ വർദ്ധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം 277, കോട്ടയം 118, മലപ്പുറം 112 തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർഗോഡ് 38, ഇടുക്കി 07 എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ കണക്ക്. 20,896 പേർക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് നാല് മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തി. എറണാകുളം സ്വദേശി 82 വയസ്സുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹിമാൻ, ആലപ്പുഴയിലെ 65 വയസ്സുള്ള സൈനുദ്ദീൻ, തിരുവനന്തപുരത്ത് 65 വയസ്സുള്ള സെൽവമണി എന്നിവരുടെ മരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam