Fri. Mar 29th, 2024

കാസര്‍ഗോഡ്:

കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ ഗൃഹനാഥനെതിരെ കേസെടുത്തു. ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡിലെ അബൂബക്കറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, നീലേശ്വരം എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

By Binsha Das

Digital Journalist at Woke Malayalam