Thu. Dec 19th, 2024

Day: July 25, 2020

കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് ആർബിഐ മുൻ ഗവർണർ

ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. റിസർവ്വ് ബാങ്കിന്റെ അധികാരങ്ങൾ ദുർബലപ്പെടുത്തിയതിനെതിരെയും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള ചട്ടത്തില്‍ വെള്ളം ചേര്‍ത്തതിനെതിരെയുമാണ് വിമര്‍ശനം ഉന്നയിച്ചത്‌.…

എറണാകുളത്ത് പുതിയ അഞ്ച് കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ

കൊച്ചി: രോഗവ്യാപനം കൂടുന്ന എറണാകുളം തുറവൂർ ​ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 14,  തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ‌ വാർഡ് 7, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് 6, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17…

കോവാക്സിൻ ആദ്യ പരീക്ഷണം; ഇതുവരെ പാർശ്വഫലങ്ങൾ ഒന്നുമില്ല

ഡൽഹി: കൊവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ മനുഷ്യനിലെ ആദ്യഘട്ട പരീക്ഷണം ഡൽഹി എയിംസിൽ ആരംഭിച്ചു. വെള്ളിയാഴ്ച ആദ്യമായികോവാക്സിൻ പരീക്ഷിച്ച ഡൽഹി സ്വദേശിയായ മുപ്പത് വയസുകാരനിൽ…

കോളേജുകള്‍ക്ക് സ്വയംഭരണ പദവി; സിപിഎമ്മിനെതിരെ ഉമ്മൻചാണ്ടി 

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മൂന്ന് എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തെയും സര്‍ക്കാരിനേയും പരിഹസിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ‌ചാണ്ടി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും,…

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; നിലപാട് കടുപ്പിച്ച് ഗവർണർ

ജയ്‌പുർ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ എംഎൽഎമാരെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കൽരാജ് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നൽകി. നിലവിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇന്നലെ എംഎൽഎമാർ…

ഉത്തർപ്രദേശിലെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഉത്തർപ്രദേശിലെ പ്രതിരോധ പ്രവർത്തങ്ങളെയും സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളെയും വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സർക്കാർ പ്രതിപക്ഷത്തെ…

കൊവിഡ് 19; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രതിരോധപ്രവർത്തനം സംബന്ധിച്ചും തുടർന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോ​ഗത്തിൽ ചർച്ച ചെയ്യും.…

പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം; ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ

ഡൽഹി: ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു.  വിടുതല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത്…

ജോലിയും ഭക്ഷണവുമില്ല; സഹായമഭ്യർത്ഥിച്ച് ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികൾ

ഡൽഹി: നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം അഭ്യർത്ഥിച്ച് ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികൾ.  കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ജോലിയും ശമ്പളവുമില്ലാതെ ക്യാമ്പിൽ…

രാജ്യത്ത് കൊവിഡ് ബാധിതർ 13 ലക്ഷം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം 13 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി 48,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ മൂലം…