Wed. Jan 22nd, 2025

മലപ്പുറം:

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മലപ്പുറം ചോക്കാട് സ്വദേശി മരിച്ചു. കൊവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഇര്‍ഷാദ് അലി ആണ് മരിച്ചത്. 26 വയസ്സായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയില്‍ ഇര്‍ഷാദലിക്ക് വീണ്ടും  കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ജൂലായ് നാലിനാണ് ഇര്‍ഷാദലി ദുബായില്‍നിന്ന് എത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണവുമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ മുറിയില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ പൊലീസെത്തിയായിരുന്നു റൂം തുറന്നത്.

 

By Binsha Das

Digital Journalist at Woke Malayalam