Fri. Apr 26th, 2024
ഭോപ്പാൽ:

മധ്യപ്രദേശിൽ ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഏത് മന്ത്രിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന കാബിനറ്റ് യോഗത്തിലും ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്റെ അന്ത്യകര്‍മ്മ ചടങ്ങുകളിലും മന്ത്രി പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഭോപ്പാലിൽ ജൂലൈ 24 മുതല്‍ 10 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam