Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം രേഖപ്പെടുത്തി. പുതുതായി 1,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 65 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 104 പേർ വിദേശത്ത് നിന്ന് വന്നവരുമാണ്. തിരുവനന്തപുരം 222, കൊല്ലം 106, ആലപ്പുഴ 82, പത്തനംതിട്ട 27, കോട്ടയം 80, ഇടുക്കി 63, എറണാകുളം 100, തൃശൂർ 83, പാലക്കാട് 51, മലപ്പുറം 89, കോഴിക്കോട് 67, വയനാട് 10, കണ്ണൂർ 51, കാസർകോട് 47 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.

കേരളത്തിലാകെ 9,354 പേർ കൊവിഡിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ഇന്ന് രോഗലക്ഷണം കണ്ട 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്താകെ 428 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. അതിജീവനത്തിന്റെ ജനകീയ മാതൃകയാണ് കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

 

 

By Athira Sreekumar

Digital Journalist at Woke Malayalam