Sun. Feb 23rd, 2025
കൊച്ചി:

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ ആയിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ ആണ് മരിച്ചത്. 67 വയസായിരുന്നു. പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകൾ ലഭ്യമാക്കിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രക്തസമ്മർദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ ജൂലൈ എട്ടിനാണ് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കർഷകനായ ഇദ്ദേഹത്തിന് ആലുവ മാർക്കറ്റ് പരിസരത്ത് പോകാറുണ്ടായിരുന്നതിനാൽ അവിടെ നിന്ന് കൊവിഡ് ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.

 

By Athira Sreekumar

Digital Journalist at Woke Malayalam