Wed. Jul 2nd, 2025

ജിദ്ദ:

ഹജ്ജിന് അനുമതി പത്രമില്ലാത്തവര്‍ക്ക് മക്കയിലെ പുണ്യസ്ഥലങ്ങളില്‍ നാളെ മുതല്‍ വിലക്കേര്‍പ്പെടുത്തി. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനുമതി പത്രമില്ലാത്ത സ്വദേശികളെയും വിദേശികളെയും പുണ്യസ്ഥലങ്ങളിലേക്ക് കടത്തി വിടില്ലെന്ന് സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam