Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ്. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ശിവശങ്കറിന്‌ അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞുവെന്നും ഇവർക്ക് തിരുവനന്തപുരത്ത് വാടകവീട് എടുത്ത് നൽകിയത് എന്തിനാണെന്ന് ശിവശങ്കർ വ്യക്തമാക്കിയേ മതിയാകൂവെന്നും കസ്റ്റംസ് പറഞ്ഞു. ശിവശങ്കറിനു സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടോയെന്ന് സരിത്ത് അടക്കമുള്ള പ്രതികളാണ് വ്യക്തമാക്കേണ്ടതെന്നും കസ്റ്റംസ് പറഞ്ഞു.

By Arya MR