Fri. Mar 29th, 2024

ജയ്പൂര്‍:

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിന്‍ പെെലറ്റിനെതിരെ  കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി കോണ്‍ഗ്രസ്. സച്ചിന്‍ പെെലറ്റിനെയും കൂടെയുള്ള എംഎല്‍എമാരെയും അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭാ കക്ഷി യോഗം ബഹിഷ്കരിച്ചതിനും, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സച്ചിന്‍ പെെലറ്റിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam