Fri. Mar 29th, 2024
ഡൽഹി:

കൊവിഡ് മഹാമാരിക്കിടയിൽ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കണം, യുജിസിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് കയറ്റം നല്‍കണം എന്നിങ്ങനെ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്ന ഹാഷ്ടാഗിലൂടെയാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്. 

 

By Athira Sreekumar

Digital Journalist at Woke Malayalam