Mon. Jul 7th, 2025
കോഴിക്കോട്:

തിരുവനന്തപുരം ട്രിപ്പിൾ ലോക്ഡൗണിലേക്ക് കടന്നതിന് പിന്നാലെ കോഴിക്കോട്ടെ സ്ഥിതിയും അതീവ ഗുരുതരമെന്ന് നഗരസഭ അധികൃതരുടെ വെളിപ്പെടുത്തൽ. കോഴിക്കോട്ടെ ഒരു ഫ്ലാറ്റുമായി ബന്ധമുള്ള 12 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നടപടിക്കൊരുങ്ങുകയാണ് അധികൃതർ. കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാലാണ് ഇവർക്ക് രോഗം ബാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഉറവിടം കണ്ടെത്താനാകാത്ത പോസിറ്റിവ് കേസുകൾ കോഴിക്കോട് ഉയരുകയാണ്.

അതേസമയം പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അവസാനിച്ചെങ്കിലും താലൂക്ക് കണ്ടെയ്ന്‍മെന്റ് സോണായി തുടരും. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറത്താണ്. 35 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ ജില്ലയിൽ ചികില്‍സയിലുള്ളവരുടെ എണ്ണം 308 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam