Tue. Jan 21st, 2025
തിരുവനന്തപുരം:

സംസ്ഥാനത്തെ എസ്എസ്എൽസി ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ആണ് വിജയശതമാനമെന്ന് മന്ത്രി അറിയിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. എസ്എസ്എല്‍സി റഗുലര്‍ വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ ഇത്തവണ 4,17,101 വിദ്യാർത്ഥികളാണ്. അതേസമയം, ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയവ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam