Sat. Apr 27th, 2024
ഹൈദരാബാദ്:

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച. പരവാഡയിലെ ഫാർമ പ്ലാന്റിലാണ് വാതക ചോർച്ച ഉണ്ടായത്. രണ്ട് തൊഴിലാളികൾ മരിച്ചു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശാഖപട്ടണത്തിന് സമീപത്തെ ജവഹർലാൽ നെഹ്‌റു ഫാർമ സിറ്റിയിലെ സൈനർ ലൈഫ് സയൻസസ് ഫാർമ കമ്പനിയിൽ നിന്ന് ബെൻസിമിഡാസോൾ വാതകം ചോർന്നാണ് അപകടമെന്നാണ് വിവരം.

By Athira Sreekumar

Digital Journalist at Woke Malayalam