Mon. Dec 23rd, 2024

വയനാട്:

കൊവിഡ് പ്രതിസന്ധിയിലും കേരളത്തോട് കര്‍ണാടകയുടെ കടുത്ത നിലപാട് തുടരുന്നു. വയനാട്-കുടക് അതിര്‍ത്തിയില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞതിനെ പുറമെ  മണ്‍കൂനക്ക് മുകളില്‍ ഇപ്പോള്‍ കമ്പിവേലിയും കെട്ടി യാത്ര പൂര്‍ണ്ണമായും തടസപ്പെട്ടുത്തിയിരിക്കുകയാണ്. രാത്രി യാത്രാ നിരോധനമില്ലാത്ത ഏക പാതയായ ഇവിടെ സ്ഥിരമായി അടച്ചിടാനാണ് കര്‍ണ്ണാടകയുടെ നീക്കമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കര്‍ണ്ണാടക കുട്ട ചെക്‌പോസ്റ്റിന് സമീപം കര്‍ണ്ണാടക മണ്ണിട്ട് ഗതാഗതം തടഞ്ഞിരുന്നു. തുടര്‍ന്ന് മണ്‍കൂന ചാടികടന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തിക്കപ്പുറത്തുള്ള മലയാളികള്‍ക്ക് മരുന്നും ആവശ്യസാധനങ്ങളും  എത്തിച്ചിരുന്നത്. പിന്നീട് ഇത് തടയാന്‍ കര്‍ണാടക  മണ്‍കൂനയ്ക്ക് മുകളില്‍ മുള്‍ച്ചെടികള്‍ വെച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam