Tue. Jul 1st, 2025

ന്യൂഡല്‍ഹി:

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് ദൗത്യത്തില്‍ സംസ്ഥാനത്തേക്ക്  94 വിമാനങ്ങൾ ഷെഡ്യൂള്‍ ചെയ്തു. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യുഎഇ, ബഹ്റിൻ, ഒമാൻ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബഹ്റെെനില്‍ നിന്നും ഒമാനില്‍ നിന്നുമാണ് കൂടുതല്‍ സര്‍വീസുകള്‍. ഇപ്പോൾ പുതുതായി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ അധികവും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്.

 

 

By Binsha Das

Digital Journalist at Woke Malayalam