വായന സമയം: < 1 minute

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇനി മുതലുള്ള ഞായറാഴ്ചകളിൽ സമ്പൂർണലോക്ക്ഡൗൺ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ തുടരും.  അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും നിർദ്ദേശം നൽകി.

Advertisement