Sat. Jan 18th, 2025

തിരുവനന്തപുരം:

തലസ്ഥാന ഉറവിടം അറിയാത്തരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആറ്റുകാൽ 70-ാം വാർഡ് , കുരിയാത്തി  73 -ാം വാർഡ് , കളിപ്പാൻ കുളം 69 -ാം വാർഡ് , മണക്കാട് 72 -ാം വാർഡ് , ടാഗോർ റോഡ് തൃക്കണ്ണാപുരം  48 -ാം വാർഡ്, പുത്തൻപാലം വള്ളക്കടവ് 88 -ാം വാർഡ് എന്നിവയാണ് ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കുകയും ചെയ്തു.

 

 

By Binsha Das

Digital Journalist at Woke Malayalam