Sat. Jan 18th, 2025
റിയാദ്:

 
സൗദി അറേബ്യയിലെ മന്ദഖ് പ്രവിശ്യയിലെ ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്. ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗവര്‍ണര്‍ക്ക് പുറമെ മാതാവിനും പിതാവിനും സഹാദരനും രണ്ട് സഹോദരിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മകന്‍ മുഈദ് അല്‍ ഫായിസ് അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam