തിരുവനന്തപുരം:
കൊവിഡ് കാലത്തേക്ക് മാത്രമായി മിനിമം ചാർജ്ജ് 10 രൂപയാക്കാനും കിലോമീറ്ററിന് 90 പൈസ വീതം ഈടാക്കാനും ഗതാഗത വകുപ്പിന്‍റെ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നിരക്ക് വർധന. പൊതു ഗതാഗത സംവിധാനം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് നിരക്ക് വർധനയ്ക്ക് ശിപാർശ ചെയ്തതെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.