വായന സമയം: < 1 minute

തിരുവനന്തപുരം:

നിര്‍ധനരായ ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമാകുന്ന കാരുണ്യ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു. പദ്ധതിയിൽ നിന്ന് ജൂലൈ ഒന്ന് മുതല്‍ വിട്ട് നില്‍ക്കുമെന്ന് ചൂണ്ടികാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍  സര്‍ക്കാരിന് കത്ത് നല്‍കി. കുടിശ്ശികയായി 200 കോടി രൂപ കിട്ടാനുണ്ടെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറാനാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം.

Advertisement