കൊച്ചി:
സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ 21 ദിവസംകൊണ്ട് ഡീസലിന് 10 രൂപ 45 പൈസയും പെട്രോളിന് 9 രൂപ 17 പൈസയുമാണ് കൂടിയത്. റിപ്പോർട്ടുകളനുസരിച്ച് ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്ടം നികത്താനായി വിൽപന വില വർധിപ്പിച്ചതുമാണ് ഇന്ധന വില കൂടുന്ന കാരണങ്ങളിൽ രേഖപ്പെടുത്തുന്നത്.