Sat. Jan 18th, 2025
കൊച്ചി:

നഗ്നദേഹത്ത് മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യം ​തേടി രഹന ഫാത്തിമ ​ഹൈക്കോടതിയിൽ. തനിയ്ക്കെതിരെ ചുമത്തിയ പോക്സോ കേസ് നിലനിൽക്കില്ലെന്ന് വാദിച്ചാണ് രഹ്ന ​ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെയിന്റിങ് ബ്രഷ്, ചായം, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെത്തിയിരുന്നു.

രഹന കോഴിക്കോടാണെന്നാണ് വിവരമെന്നും എറണാകുളത്ത് തിരിച്ചെത്തുമ്പോൾ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പോലീസ് അ‌റിയിച്ചു. ‘ബോഡി ആന്‍ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്സ്ബുക്കിലും രഹന വീഡിയോ പോസ്റ്റ് ചെയ്തത്.

By Athira Sreekumar

Digital Journalist at Woke Malayalam