Wed. Jan 22nd, 2025

തിരുവനന്തപുരം:

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആലപ്പുഴ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശന് മൈക്രോഫിനാന്‍സുമായി ബന്ധമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ഭരണ സമിതിയില്‍ കയറിക്കൂടാന്‍ ശ്രമിച്ച ചിലര്‍ വിചാരിച്ച സ്ഥാനം കിട്ടാതെ വന്നപ്പോള്‍ മഹേശനെ തേജോവധം ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണം. മഹേശന്‍റെ കുടുംബവുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam