25 C
Kochi
Monday, September 20, 2021
Home Tags SNDP

Tag: SNDP

എസ്എന്‍ഡിപി തിരഞ്ഞെടുപ്പിന്‍റെ പത്രിക സമര്‍പ്പണത്തില്‍ തിക്കും തിരക്കും

തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് കൊവിഡ് പ്രോട്ടോകാള്‍ ലംഘിച്ച് തിക്കും തിരക്കും. പത്രിക സമര്‍പ്പണത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിള്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും സംഘര്‍ഷവും. പൊലീസ് ഇടപ്പെട്ട് സംഘര്‍ഷം ഒഴിവാക്കി.എസ് എന്‍ ഡി പി സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രിക...
നവോഥാന നായകൻ പി പൽപ്പുവിന്റെ സ്മരണയ്ക്ക്

നവോത്ഥാന നായകൻ പി പൽപ്പുവിന്റെ സ്മരണയ്ക്ക്

നവോത്ഥാന നായകനായ ഡോക്ടർ പി പൽപ്പുവിന്റെ ഓർമ്മദിവസമാണ് ഇന്ന്. മഹാമാരിയെ നേരിട്ടകൊണ്ട് ഇരിക്കുകയും വാക്‌സിനായി കാത്തിരിക്കുകയും ചെയുന്ന ഈ ലോകത്തിന് മുമ്പിൽ ശാസ്ത്രം ഇത്രയേറെ പുരോഗമിക്കുന്നതിന് മുൻപ് മഹാമാരിയ്ക്ക് എതിരെ പോരാടിയ നവോത്ഥാന നായകൻ ഡോക്ടർ പി പൽപ്പുവിനെ ഓർമിക്കാം. ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു...
case-against-vellapally-and-son-on-the-death-of-kk-maheshan

കെകെ മഹേശൻ്റെ ആത്മഹത്യ; വെള്ളാപ്പള്ളിയെയും മകനെയും പ്രതി ചേർക്കണമെന്ന് കോടതി

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശൻ എസ്എൻഡിപി ശാഖ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്റെ സഹായി കെകെ അശോകൻ,  ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി  എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു.കെകെ മഹേശൻ്റെ ഭാര്യ...

ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറാണോയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ:സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന പാർട്ടികൾ മുന്നണികളിൽ നിന്ന് പുറത്ത് കടന്ന് മൂന്നാം മുന്നണി രൂപീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന്...

കെകെ മഹേശന്‍റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം 

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ ആത്മഹത്യ അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ ജി ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചെന്ന് വ്യക്തമാക്കി ഡിജിപി ഉത്തരവിറക്കി. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചതിന് പിന്നാലെയാണ് നടപടി.

മഹേശൻ്റെ ആത്മഹത്യ: അന്വേഷണസംഘത്തിന് മേൽ സമ്മർദ്ദം

ആലപ്പുഴ:എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ ആത്മഹത്യ കേസിലെ അന്വേഷണ സംഘത്തിന് മേല്‍ സമ്മർദ്ദം ശക്തമായതായി ആരോപണം. കേസന്വേഷണം  വെള്ളാപ്പള്ളി നടേശനിലേക്ക് എത്തിയതോടെയാണ് മാരാരിക്കുളം പൊലീസിന് മേല്‍ സമ്മര്‍ദ്ദം ശക്തമായതെന്നാണ് വിലയിരുത്തല്‍. ഇതോടെ പ്രത്യേക സംഘത്തെിനോ ക്രൈം‍ബ്രാഞ്ചിനോ കേസ് കൈമാറണമെന്ന് ആവശ്യപ്പെട്ട് മാരാരിക്കുളം സിഐ മേലുദ്യോഗസ്ഥർക്ക്...

മൈക്രോഫിനാൻസ് ഇടപാടിൽ മഹേശൻ നിരപരാധി; സിബിഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം:കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആലപ്പുഴ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശന് മൈക്രോഫിനാന്‍സുമായി ബന്ധമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ഭരണ സമിതിയില്‍ കയറിക്കൂടാന്‍ ശ്രമിച്ച ചിലര്‍ വിചാരിച്ച സ്ഥാനം കിട്ടാതെ വന്നപ്പോള്‍ മഹേശനെ തേജോവധം ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. യഥാര്‍ഥ...

ഫലപ്രഖ്യാപനത്തിനു ശേഷം ഇടതും വലതും

#ദിനസരികള്‍ 919 ചോദ്യം:- അരൂര്‍ എന്താണ് ഇടതിനെ കൈവിട്ടത്? ഉത്തരം:- ഇടതിനെ കൈവിട്ടു എന്നതിനെക്കാള്‍ ഷാനിമോളോട് തോന്നിയ മമതയും സഹതാപവും വോട്ടായി മാറി എന്നതാണ് ശരി. ഒരു പക്ഷേ അതൊരുതരം പ്രായശ്ചിത്തവുമാകാം. ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഷാനിമോളോട് ചെയ്തത് കേരളത്തിന്റെ മതേതര ജനാധിപത്യ നവോത്ഥാന മനസ്സിനോട് ഇണങ്ങിപ്പോകാത്തതാണ് എന്ന കുറ്റബോധം ഒരു...

ബിഡിജെഎസ്: വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -2

#ദിനസരികള്‍ 895   എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തു വന്നു കഴിഞ്ഞാല്‍പ്പിന്നെ പരിശോധിക്കപ്പെടേണ്ടത് കേരളത്തില്‍ നിലവിലുള്ള ഇടതുവലതു മുന്നണികളെക്കുറിച്ചാണല്ലോ. അവയില്‍ ഏതൊന്നിനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളെ സംരക്ഷിച്ചെടുക്കാന്‍ ഗുണപ്പെടുക എന്ന ആലോചന ചരിത്രത്തേയും വര്‍ത്തമാനത്തേയും മുന്‍നിര്‍ത്തി അവര്‍ തന്നെ നിര്‍വ്വഹിക്കേണ്ട ഒന്നാണ്. ശ്രീനാരായണന്റെ ദര്‍ശനങ്ങളെക്കുറിച്ച് അനുഭാവപൂര്‍വ്വം ചിന്തിക്കുന്ന...

ബിഡിജെഎസ്: വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -1

#ദിനസരികള്‍ 894  രാഷ്ട്രീയ കേരളത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നാരായണ ഗുരുവിനോടാണെന്നു് ആ സംഘടനകള്‍ ഭാവിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ ചോദ്യത്തിന് പ്രാധാന്യം ഏറെയാണ്.നാരായണ ഗുരു എന്താണ് ചിന്തിച്ചതെന്നും കേരളത്തെ പഠിപ്പിച്ചതെന്നും...