Tue. Jul 1st, 2025
കൊച്ചി:

 
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സിനിമാമേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കമ്മീഷണർ. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതുവരെ നാല് പ്രതികളാണ് കേസില്‍ പിടിയിലായത്. ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു. അതേസമയം, ഷംന കാസിമിന് താരസംഘടന ‘അമ്മ’ പൂര്‍ണ പിന്തുണ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam