Mon. Dec 23rd, 2024
തിരുവനന്തപുരം:

 
എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം മുപ്പതിനു പ്രസിദ്ധീകരിക്കും. കഴിഞ്ഞദിവസം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം ജൂലൈ പത്തിനു മുൻപു വരും. ഫലപ്രഖ്യാപനം ഇനിയും വൈകിയാൽ അത് വിദ്യാർത്ഥികളുടെ തുടർപഠനത്തെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. 

കണ്ടെയ്മെന്റ് സോണുകളിലെ മൂല്യനിര്‍ണയം വൈകിയതാണ് ഫല പ്രഖ്യാപനം വൈകാന്‍ കാരണം. അതേസമയം, അവശേഷിക്കുന്ന ബോർഡ് പരീക്ഷകളുടെ കാര്യത്തിൽ അന്തിമ തീരുമാനം സിബിഎസ്ഇ ഇന്നു സുപ്രീം കോടതിയെ അറിയിക്കും.

By Binsha Das

Digital Journalist at Woke Malayalam