Sat. Apr 27th, 2024
കൊച്ചി:

 
കൊവിഡ് പ്രതിസന്ധിയില്‍ പുതിയ സിനിമകളുടെ ചിത്രീകരണം തത്കാലം വേണ്ടെന്ന നിര്‍മാതാക്കളുടെ അസോസിയേഷന്റെ നിലപാടിന് കൂടുതല്‍ പിന്തുണ. കേരള ഫിലിം ചേംബറും തിയേറ്റര്‍ ഉടമസംഘടനകളായ ‘ഫിയോകും’ കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനും നിര്‍മാതാക്കളുടെ അസോസിയേഷന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ചെയ്യാതെ പുതിയ സിനിമകളുടെ നിര്‍മാണം സാധ്യമാകില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam