Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് എയര്‍ ഇന്ത്യയോട് യുഎഇ സര്‍ക്കാര്‍. ന്യൂഡ​ല്‍ഹി​യി​ലെ യുഎഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കിലേ ആളുകളെ കൊണ്ടുവരാന്‍ കഴി​യൂ എന്നും അല്ലാതെ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നുമാണ് യുഎഇ സര്‍ക്കാര്‍ അറിയിച്ചത്. ജൂലായ് 22 മുതല്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യ അനുമതി തേടിയത്.

 

By Binsha Das

Digital Journalist at Woke Malayalam