Sun. Feb 2nd, 2025
ഡൽഹി:

ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്ഇ കേന്ദ്രത്തെ അറിയിച്ചു. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷ റദ്ദാക്കണമെന്ന ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഎസ്ഇ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചത്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയ ശേഷം നിലപാട് കോടതിയെ അറിയിക്കാനാണ് തീരുമാനം. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയാണ് നിലവിൽ കോടതിയുടെ പരിഗണനയിൽ ഉള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam