Fri. Nov 22nd, 2024

കൊച്ചി:

പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആലുവ ചൊവ്വരയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 64 കുഞ്ഞുങ്ങളും അമ്മമാരും നിരീക്ഷണത്തിൽ. ഇതേ ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകനും മുൻപ് കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയില്‍ ഉറവിടം കണ്ടെത്താത്ത മൂന്ന് പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്.

അതേസമയം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചുമതലയുള്ള നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കണ്ണൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിലേക്ക് മാറ്റി  കമാൻഡന്‍റ് ഓഫീസ് അടച്ചിടുകയും ചെയ്തു. എന്നാൽ ഇത് എയർപോർട്ട് പ്രവർത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാർക്ക് ആശങ്ക വേണ്ടെന്നും കിയാൽ എംഡി വി തുളസീദാസ് മാധ്യമങ്ങളോട് പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam