Sat. Oct 11th, 2025 12:20:34 AM
വാഷിംഗ്‌ടൺ:

ഇന്നലെ മാത്രം ലോകത്താകെ ഒരു ലക്ഷത്തി എൺപത്തി രണ്ടായിരത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 90 ലക്ഷം കടന്നു. മരണം 4,60,000 പിന്നിട്ടു.  ബ്രസീലിൽ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാകട്ടെ 36,000 പുതിയ രോഗികളെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam