Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം 5000ത്തില്‍നിന്ന്​ 18,000 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ അറിയിച്ചു.  30 മിനിറ്റിനകം പരിശോധന ഫലം പുറത്തുവരുന്ന റാപ്പിഡ്​ പരിശോധനയായിരിക്കും ഇതിനായി ഉപയോഗിക്കുക. കൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ്  രോഗികള്‍ക്ക്​ ഒരു ഫോണ്‍ വിളിയില്‍ ഓക്​സിജന്‍ സംവിധാനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

By Binsha Das

Digital Journalist at Woke Malayalam