ഡൽഹി:
ഇന്ത്യാ-ചൈന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയോ എന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ‘ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി’ എന്ന ട്വീറ്റോടെയാണ് പരിഹസിച്ചത്. നരേന്ദ്ര മോദി ചൈനയെ പ്രീണിപ്പിക്കുന്നു എന്ന വിദേശ മാധ്യമ റിപ്പോർട്ട് പരാമർശിച്ചായിരുന്നു ട്വീറ്റ്. ഇന്ത്യ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ആഞ്ഞുപരിശ്രമിക്കുമ്പോൾ ചൈന അതിർത്തി വിപുലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലായിരുന്നു എന്നാണ് ജപ്പാന് ടൈംസിൽ കുറിച്ചിരുന്നത്.