26 C
Kochi
Thursday, September 16, 2021
Home Tags Bangladesh

Tag: Bangladesh

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം; ക്ഷേത്രം അക്രമിച്ച് പ്രക്ഷോഭകാരികൾ

ധാക്ക:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം. തീവ്ര മുസ്ലിം സംഘടനകളില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ ഹിന്ദു ക്ഷേത്രവും ട്രെയിനും ആക്രമിച്ചു. ഞായറാഴ്ചയാണ് സംഭവം. നരേന്ദ്ര മോദിയുടെ സന്ദര്‍ശത്തിനെതിരായ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലിന് ഇടയില്‍ പത്ത് പ്രക്ഷോഭകര്‍ മരിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്...

അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും ബംഗ്ലാദേശും; നയതന്ത്രബന്ധം ശക്തിപ്പെടുത്തും

ന്യൂഡൽഹി:നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാപത്രങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേതൃത്വം നല്‍കിയ പ്രതിനിധിതല ചര്‍ച്ചയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. സമാധാനവും സ്ഥിരതയും സ്നേഹവുമുള്ള ഒരു ലോകം കാണാനാണ് ഇന്ത്യയും ബംഗ്ലാദേശും ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ പറഞ്ഞു.ബംഗ്ലാദേശിനായുള്ള 1.2 മില്യണ്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിലേക്ക്

ന്യൂഡൽഹി:ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിലേക്ക് തിരിക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും, പ്രസിഡന്റ് മദ് അബ്ദുൾ ഹമീദുമായും കൂടിക്കാഴ്ച നടക്കും. കൂടിക്കാഴ്ചയിൽ ഇന്ത്യ ബംഗ്ലാദേശ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി വിവിധ കരാറുകളിലും പ്രധാനമന്ത്രി ഒപ്പുവയ്ക്കും.ആദ്യ ദിനം ബംഗ്ലാദേശിൽ എത്തുന്ന നരേന്ദ്ര മോദി ശ്രീ...

ബംഗാളിനെ ബംഗ്ലാദേശാക്കാനാണ്​ തൃണമൂൽ ശ്രമമെന്ന് ബിജെപിയിലെത്തിയ സുവേന്ദു അധികാരി

കൊൽക്കത്ത:ബംഗാളിനെ ബംഗ്ലാദേശ്​ ആക്കാനാണ്​ തൃണമൂൽ കോൺഗ്രസിന്‍റെ ശ്രമമെന്ന് തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സു​വേന്ദു അധികാരി. ജയ്​ ബംഗ്ലാ മുദ്രാവാക്യം ഉയർത്താനാണ്​ തൃണമൂൽ ശ്രമം. എന്നാൽ നമ്മുടെ മു​ദ്രാവാക്യം 'ഭാരത്​ മാത കി ജയ്'​ യും 'ജയ്​ ശ്രീ റാം' ഉം ആണെന്നും​ അദ്ദേഹം പറഞ്ഞു.സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു...

ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ  ബംഗാളിൽ പ്രവേശിപ്പിക്കണമെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി:ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന രണ്ടായിരത്തി അറുന്നൂറ്റി എൺപത് ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പശ്ചിമ ബംഗാളിനോട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.  ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മുതല്‍ കുടുങ്ങിക്കിടക്കുന്ന ഇവരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം നേരത്ത ആവശ്യപ്പെട്ടിരുന്നതാണ്. അതേസമയം കേന്ദ്രത്തിന്റെ അഭ്യർത്ഥന പരിഗണിക്കാമെന്നും എന്നാൽ ട്രെയിനിൽ...

10 തീവണ്ടി എൻജിനുകൾ ബംഗ്ലാദേശിന് നൽകി ഇന്ത്യ

ഡൽഹി: ഇന്ത്യൻ അതിർത്തികളിൽ ചൈന നേരിട്ടും മറ്റ് അയൽ രാജ്യങ്ങളെ സ്വാധീനിച്ചും ഉയർത്തുന്ന പ്രശ്നങ്ങൾ വർധിച്ചുവരുമ്പോൾ ബംഗ്ലാദേശിനെ ചേർത്ത് നിർത്തി ഇന്ത്യ. പത്തു ഡീസൽ എൻജിനുകളാണ് ഇന്ത്യൻ റെയിൽവേ ബംഗ്ലാദേശിന് ഇന്ന് നൽകിയത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും വിദേശകാര്യമന്ത്രി എസ് ജയശങ്കറും പങ്കെടുത്ത ചടങ്ങിലാണ് ഇരു...

ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് താരം മഷ്റഫി മൊര്‍ത്താസക്ക് കൊവിഡ്

ധാക്ക: ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്റഫി മൊര്‍ത്താസക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. പാക്കിസ്ഥാന്‍ ഓപ്പണര്‍ ഷാഹിദ് അഫ്രീദിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരമാണ് ഇദ്ദേഹം. ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം കൂടിയാണ് മഷ്റഫി മൊര്‍ത്താസ. മുന്‍ ബംഗ്ലാദേശ് ഓപ്പണർ നഫീസ് ഇക്ബാലിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ലോക്ക് ഡൗൺ; കടലിൽ അകപ്പെട്ടുപോയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു

ധാക്ക:   കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടലിൽ കുടുങ്ങിയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ട് മാസം കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയതായും ഇവരെ ഉടൻ മ്യാൻമാറിലേക്ക് തിരിച്ചയയ്ക്കുമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു....

പൗരത്വ പട്ടികക്ക് ബംഗ്ലാദേശുമായി ബന്ധമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

 ന്യൂഡൽഹി: പൗരത്വ പട്ടിക ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ബംഗ്ലാദേശുമായോ ബംഗ്ലാദേശിലെ ജനങ്ങളുമായോ അതിന് യാതൊരു ബന്ധമില്ലെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്‌റിങ്‌ല. ബംഗ്ലാദേശുമായുള്ള ഉഭയകക്ഷിബന്ധം മോശമായ സാഹചര്യത്തിലാണ് രാജ്യത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരണവുമായി രംഗത്തുവന്നത്. ബംഗ്ലാദേശും ഇന്ത്യയും: ഭാവി പ്രതീക്ഷ എന്ന വിഷയത്തില്‍ ധക്കയില്‍ നടന്ന...

വനിതാ ടി20 ലോകകപ്പ്; ശ്രീലങ്കന്‍ ഇതിഹാസത്തിന്റെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ചു 

ശ്രീലങ്ക:വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തരിപ്പണമാക്കി ശ്രീലങ്ക. ഇരുപത്തിയേഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ഇരു ടീമുകളും നേരത്തെ തന്നെ സെമി ഫൈനലില്‍ എത്താതെ പുറത്തായിരുന്നു. ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 15.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി....